മാന്നാര്‍ : ഉളുന്തിയില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ് പിടിയിലായത്. ഇയാളുടെ സഹോദരന്‍ തോട്ടത്തില്‍ ഡെന്നീസിനാണ് വെറ്റേത്. 2022 ഏപ്രില്‍ 12 ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് സംഭവം. തലക്ക് നാലോളം വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഡെന്നീസിന്റെ നില ഗുരുതരമാണ്
ഡെന്നീസിനെ വെട്ടിയ ശേഷം ജോയി ഒളിവിലായിരുന്നു. മാന്നാര്‍ പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉളുന്തി പളളിയുടെ മച്ചിന് മുകളില്‍ ഒളിവില്‍ കഴിയുകയാണെന്ന് മനസിലായി. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇയാളെ അറസറ്റ് ചെയ്‌ത് കോടതിയില്‍ ഹാജാരാക്കി .പ്രതിയെ റിമാന്‍ഡ് ചെയ്‌തു.