കൊച്ചി : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
സംഭവവുമായി ബന്ധപ്പെട്ട് ലോറിഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ശെല്‍വനെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. എവിടെനിന്നാണ് ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നതടക്കമുളള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.