തിരുവനന്തപുരം:വൈദ്യുതി നിരക്ക് പരിഷ്‌ക്കരണത്തിനായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ സംസ്ഥാനത്ത് നാല് പൊതു തെളിവെടുപ്പുകളും പൂര്‍ത്തിയാക്കി 2022 ഏപ്രില്‍ 13 വ്യാഴാഴ്‌ച പാലക്കാട്ടായിരുന്നു. അവസാന തെളിവെടുപ്പ്. നിലവില്‍ ചാര്‍ജ് വര്‍ദ്ധന വേണ്ടെന്ന അഭിപ്രായമാണ് നാലിടങ്ങളിലും വൈദ്യുതി ഉപഭോക്താക്കളും വ്യവസായികളും അറിയിച്ചത്.
നടപ്പുവര്‍ഷം 2852 കോടി നഷ്ടം പരിഹരിക്കാന്‍ 90 രൂപ യൂണിറ്റ് നിരക്കില്‍ വര്‍ദ്ധന വരുത്തണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. എന്നാല്‍ നിലവിലെ സ്ഥിതിവിവര കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡിന് നടപ്പുവര്‍ഷം 24880 ദശലക്ഷം യൂണിറ്റ് വൈദ്യുതി വില്‍ക്കാനാവുമെന്നും ഇതിലൂടെ 15976.98 കോടി രൂപയുടെ വരവും 14976.81 കോടിയുടെ ചെലവും മാത്രമാണുണ്ടാവുകയെന്നും വൈദ്യുതി നിരക്കില്‍ 40പൈസ കുറക്കാന്‍ കഴിയുമെന്നും വന്‍കിട വ്യവസായ ഉപഭോക്താക്കളുടെ സംഘടനയായ ഹൈടെന്‍ഷന്‍ ,എക്‌സ്‌ട്രാ ഹൈടെന്‍ഷന്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. നിലവിലെ താരിഫ് കാലാവധി ജൂണ്‍ 30 വെര നീട്ടിയിട്ടുണ്ട്. അതിന് മുമ്പായി പുതിയ താരിഫ് പ്രഖ്യാപിച്ചേക്കും.

