കൊച്ചി : ദേശീയപാതയില്‍ മണ്ണുത്തി-ഇടപ്പളളി ഭാഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ നഷ്ടമുണ്ടെന്നാരോപിച്ച കരാര്‍ കമ്പനി കേന്ദ്രസര്‍ക്കാരിനെതിരെ ആര്‍ബിട്രല്‍ ട്രിബ്യൂണലില്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിചേര്‍ത്തത് ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്‌തു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസറ്റീസ് എന്‍ നാഗേഷാണ് സ്റ്റേ അനുവദിച്ചത്. ഹര്‍ജിയില്‍ കരാര്‍കമ്പനിക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് നല്‍കാനും തീരുമാനിച്ചു.

