ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ 60 ലക്ഷം രൂപയുടെ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പഞ്ചായത്തുകൾക്കും വൃദ്ധ സദനങ്ങൾക്കും ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ 60 ലക്ഷം രൂപയുടെ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു. കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻസ്ട്രി ഫൗണ്ടേഷനാണ്‌ കോൺസൻട്രേറ്ററുകൾ സ്പോൺസർ ചെയ്തത്. 120 എണ്ണമാണ്‌ വിതരണം ചെയ്തത്. സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്.

കോവിഡാനന്തരം പ്രായമേറിയവർ ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളിൽ അതത് വൃദ്ധ സദനങ്ങളിൽ തന്നെ ഓക്സിജൻ ലഭ്യമാക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകൾക്ക് നല്കിയ  കോൺസൻട്രേറ്ററുകൾ പാലിയേറ്റീവ് കെയറുകൾക്കോ പഞ്ചായത്തിന്‌ നേരിട്ടോ ഉപയോഗപ്പെടുത്താം എന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ നിന്നും കോൺസൻട്രേറ്ററുകൾഏറ്റു വാങ്ങാൻ പ്രതിനിധികൾ എത്തിയിരുന്നു.

കച്ചേരിപ്പടി ആശിർഭവനിൽ നടന്ന ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ മനു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.  സി ഐ ഐ ഡെപ്യൂട്ടി ഡയറക്ടർ സജി മാത്യു മുഖ്യാതിഥി ആയിരുന്നു. സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റിമാരായ ഡോ.എം ഐ ജുനൈദ് റഹ്മാൻ, ഇ.പി ജോർജ്, കമഡോർ അജയകുമാർ, രഞ്ജിത്ത് വാര്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →