കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി

കണ്ണൂര്‍: കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി. ധീരമായ നിലപാട് കെ വി തോമസ് സ്വീകരിച്ചാല്‍ സ്വാഗതം. നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസെന്നും 07/04/22 വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ സമ്മേളന നഗരിയിൽ വച്ച് ബേബി മാധ്യമങ്ങളോട് പറഞ്ഞു. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു. ടി കെ ഹംസയും കെ ടി ജലീലും വന്നതും എം എ ബേബി ഓര്‍മ്മിച്ചു. സുധാകരന്റെ സ്വേച്ഛാധിപത്യപരമായ, കോണ്‍ഗ്രസിന്റെ നല്ല മൂല്യങ്ങള്‍ക്ക് എതിരായ നിലപാടിനെ കെ വി തോമസ് എങ്ങനെ നോക്കികാണുമെന്നത് ഗൗരവമുള്ള കാര്യമാണെന്നും എം എ ബേബി പറഞ്ഞു.

Share
അഭിപ്രായം എഴുതാം