റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്

March 31, 2022 - 3:31 pm

കൊച്ചി: നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി. ഇനിയുള്ള സിനിമകൾ തിയറ്ററിന് നൽകുമെന്നും ദുൽഖർ അറിയിച്ചു.

ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ മാർച്ച് 15നാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കുന്നത്. വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിക്ക് നൽകിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.

ഭാവിയിൽ ദുൽഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചിരുന്നു. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചിരുന്നു.

തുടർന്ന് വിഷയത്തിൽ ദുൽഖറിന്റെ പ്രതിനിധി വിശദീകരണം നൽകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *