റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനനഷ്ടക്കേസ്‌ റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീംകോടതി തളളി

March 28, 2022 - 10:38 am

ന്യൂ ഡല്‍ഹി: ആര്‍.എസ്‌.എസ്‌ ഭീകരത ഇന്ത്യയെ വിഴുങ്ങുമോ എന്ന തലക്കെട്ടോടുകൂടി ലേഖനമെഴുതിയ മാതൃഭൂമിക്ക്‌ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെയുളള മാനനഷ്ടക്കേസ്‌ റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീം കോടതി തളളുകയായിരുന്നു. സമാന ആവശ്യവുമായി മാതൃഭൂമി ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി തളളിയതിനെ തുടര്‍ന്നാണ്‌ ഇവര്‍ അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത്‌. ജസറ്റീസ്‌ ദിനേഷ്‌ മഹേശ്വരി, ജസ്റ്റീസ്‌ അനിരുദ്ധ ബോസ്‌ എന്നിവരുടെ ബെഞ്ചാണ്‌ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ തളളിയത്‌.

മാതൃഭൂമി കമ്പനിക്കും 9 പേര്‍ക്കുമെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയുടെ വിധി. ആര്‍എസ്‌.എസിന്റെ സംസ്ഥാന സെക്രട്ടറി പി.ഗോപാലന്‍കുട്ടി മാസ്റ്റരായിരുന്നു മാതൃഭൂമിക്കെതിരെ പരാതി നല്‍കിയത്‌.2011ലാണ്‌ പരാതിക്ക് ആസ്‌പദമായ ലേഖനം പ്രസിദ്ധീകരിച്ചത്‌. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം അന്ന്‌ ഏറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ലേഖനം ജനങ്ങള്‍ക്കിടയില്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്‌ എന്നായിരുന്നു പരാതിക്കാരന്റെ വാദം. മതത്തിന്റെ പേരില്‍ ശത്രുത ഉണ്ടാതക്കാനും ഇടയുണ്ടെന്നും പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *