രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസല്‍ ലിറ്ററിന് 81 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 98.61 രൂപയും ഡീസല്‍ ലിറ്ററിന് 89.87 രൂപയുമാണ് ഇന്നത്തെ വില. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് ഇന്ധന വില കൂട്ടുന്നത് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്റിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നാല് തവണയായി 3.20 രൂപ വര്‍ധിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →