റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്

March 26, 2022 - 8:00 am

കൊല്ലം: കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. നിലമേൽ പഞ്ചായത്തിലാണ് .2 ലക്ഷത്തിലേറെ രൂപയുടെ തിരിമറി കണ്ടെത്തിയത് . 2021 ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെയുളള കണക്കുകളുടെ പരിശോധനയിലാണ് തട്ടിപ്പ് അതേ തുടർന്ന് കുടുംബശ്രീ അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്തു.

സിപിഎമ്മിന്റെ കൈയിലായിരുന്ന സിഡിഎസ് ഭരണ നേതൃത്വം കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ജൂൺ മാസത്തിൽ 96,830 രൂപയുടെയും, ജൂലൈയിൽ 50,000 രൂപയുടെയും ആഗസ്റ്റ് മാസത്തിൽ 1,00,600 രൂപയുടെയും ക്രമക്കേടാണ് കണ്ടെത്തിയത്. സിഡിഎസ് ചുമതലയുളള പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് അക്കൗണ്ടന്റ് പണം തട്ടിയെടുത്തെന്നാണ് അനുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *