മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് യുവതി മരിച്ചു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജിയാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. രാവിലെ 6 മണിക്കാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലോറി ഇടിച്ചതോടെ ബസ് മറിയുകയായിരുന്നു. ബസിന്റെ ഏറ്റവും മുന്‍വശത്താണ് വിജി ഇരുന്നിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →