നിരവധി കേസുകളില്‍ പ്രതിയായ കളളനെ നാട്ടുകാര്‍ പിടിച്ച പോലീസിലേല്‍പ്പിച്ചു.

കറ്റാനം : ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ച കളളന്‍ പിടിയിലായി. ഭരണിക്കാവ്‌ പളളിക്കല്‍ നടുവിലേമുറി നന്ദനം വീട്ടില്‍ മധുസൂദനന്‍പിളള (52) ആണ്‌ പിടിയിലായത്‌. നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 2022 മാര്‍ച്ച്‌ 20 ഞായറാഴ്‌ച രാത്രി 12 മണിക്ക്‌ വാത്തിക്കുളം നെടുങ്കയില്‍ ശ്രീകുരുംഭ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷ്ടിക്കുന്നതിനിടെയാണ്‌ ഇയാള്‍ പിടിയിലായത്‌.

ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷ്ടിച്ച്‌ ചാക്കിലാക്കി കചക്കുന്നതിനിടെ ശബ്ദം കേട്ട സമീപവാസികൂടിയായ പൂജാരി കണ്ണന്‍ ഓടിയെത്തി. എന്നാല്‍ കണ്ണനെ അക്രമിച്ച ശേഷം മോഷ്ടാവ്‌ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന വിവരം മൈക്കിലാടെ നാട്ടുകാരെ അരിയിച്ചു. അസമയത്തെ അറിയിപ്പ കേട്ട്‌ നാട്ടുകാര്‍ പാഞ്ഞെത്തി . പിന്നാലെ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്‌ മുകളില്‍ ഒളിച്ചിരുന്ന മധുസൂദനന്‍പിളളയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മോഷ്ടാവിനെ നീട്ടുകാര്‍ ചേര്‍ന്ന്‌ കുറത്തിക്കാട്‌ പോലീസിന്‌ കൈമാറി. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →