ന്യൂഡല്‍ഹി: പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവുമോ എന്ന് ഉടനറിയാം. ഡെറാഡൂണില്‍ നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ നിയമസഭയില്‍ എംഎല്‍എ മാരുടെ സത്യ പ്രതിജ്ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, മീനാക്ഷി ലേഖി എന്നിവര്‍ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ പുഷ്‌കര്‍ സിങ് ധാമി, രമേഷ് പൊഖ്രിയാല്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ പുഷ്‌കര്‍ സിങ് ധാമിക്കായി രാജിവെക്കാന്‍ തയ്യാറാണ് എന്ന് ആറ് ബിജെപി എംഎല്‍എമാര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാല് സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ബിജെപി ഉന്നതതല യോഗം ചര്‍ച്ച നടത്തിയിരുന്നു