മരിയോപോളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ റഷ്യന്‍ സൈന്യം നിര്‍ബന്ധിതമായി നാടുകടത്തി

കീവ്: റഷ്യ പിടിച്ചെടുത്ത മരിയോപോളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ റഷ്യന്‍ സൈന്യം നിര്‍ബന്ധിതമായി നാടുകടത്തിയതായി മരിയോപോളിലെ സിറ്റി കൗണ്‍സില്‍ ആരോപിച്ചു. 4,128 പേരെ മരിയോപോളില്‍ നിന്ന് വടക്കുപടിഞ്ഞാറുള്ള സപ്പോരിജിയയിലേക്ക് കൊണ്ടുപോയി. അതേസമയം തുറമുഖ നഗരമായ മരിയോപോളില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കനത്ത പോരാട്ടത്തില്‍ ഒരു പ്രധാന സ്റ്റീല്‍ പ്ലാന്റ് അടച്ചുപൂട്ടുന്നതിലേക്ക് എത്തിയതായി വാര്‍ത്താ ഏജന്‍സിയായ എപി റിപോര്‍ട്ട് ചെയ്തു. യുക്രെയ്ന്‍ നഗരങ്ങളില്‍ നിന്ന് എട്ട് മാനുഷിക ഇടനാഴികളിലൂടെ ആളുകള്‍ പലായനം ചെയ്തെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു. മൊത്തം 6,623 പേരെ മാറ്റിപ്പാര്‍പ്പിച്ചു, കൂടുതല്‍ വിദേശ സഹായം ആവശ്യമാണെന്ന് പ്രാദേശിക അധികാരികള്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, കീവ് മേഖലയിലെ പട്ടണമായ മകാരിവില്‍ റഷ്യയുടെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ വെള്ളിയാഴ്ച ഏഴ് പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ലോക്കല്‍ പോലിസ് ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ‘മകാരിവില്‍ ശത്രുക്കളുടെ ഷെല്ലാക്രമണത്തിന്റെ ഫലമായി ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു,’ പ്രസ്താവനയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →