റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ റെയിലിന് ബദൽ മാർഗ നിർദേശവുമായി കെ സുധാകരൻ

March 20, 2022 - 5:32 pm

തിരുവനന്തപുരം: കെ റെയിലിന് ബദൽ മാർഗ നിർദേശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ‘ഫ്‌ളൈ ഇൻ കേരള’ കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺ​ഗ്രസിന്റെ പുതിയ നിർദ്ദേശം.

കാസർഗോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താമെന്നും കെ സുധാകരൻ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിർദേശിച്ചിരിക്കുകയാണ് കെ സുധാകരൻ. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” Fly’in Kerala: ആകാശത്തൊരു സിൽവർലൈൻ

നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ സാധിക്കും. അതും വെറും ₹1000 കോടിക്ക്.

അതിന് ₹1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ? സാധാരണക്കാരുടെ കിടപ്പാടം തകർക്കേണ്ടതുണ്ടോ?”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *