ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ്. ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് വഖഫ് ബോര്‍ഡിന്റെ തലപ്പത്തേക്ക് ബിജെപി പ്രതിനിധി എത്തുന്നത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായ ഡോ. ദര്‍ഹഷാന്‍ അന്ദ്രാബിയെയാണ് വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍. മതസ്ഥാപനങ്ങളുടെ നിര്‍മാണവും നടത്തിപ്പും മാത്രമായിരിക്കില്ല ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് ഡോ. ദര്‍ഹഷാന്‍ അന്ദ്രാബി പ്രതികരിച്ചു. ‘സ്‌കൂളുകള്‍, യൂനിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവ നിര്‍മിക്കുന്നതിനും പ്രാധാന്യം നല്‍കും. നാരായണാ ഹോസ്പിറ്റല്‍, ശ്രീ മാതാ വൈഷ്ണോ ദേവീ സര്‍വകലാശാല എന്നിവ മാതൃകയാക്കാവുന്നതാണ്. നിറത്തിന്റെയോ വര്‍ഗത്തിന്റെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായിരിക്കും’ -അവര്‍ പറഞ്ഞു. ഇസ്ലാമിക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും നടത്തിപ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →