ഉല്ലാസയാത്രപോയ യുവാക്കള്‍ക്കു നേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമം

തിരുവനന്തപുരം : ഉല്ലാസയാത്രക്കുപോയ ചെറുപ്പക്കാരുടെ സംഘത്തിനുനേരെ ഫോറസ്‌റ്റ് ഉദ്യോഗസ്ഥന്‍ അടങ്ങുുന്ന സംഘത്തിന്റെ ആക്രമണം. മടക്കറ കുളത്തൂപ്പുഴ റോഡില്‍ ഡാലി പാലത്തിന്‌ സമീപത്ത്‌ കുളക്കടവില്‍ കുളിക്കുന്നതിനിടെയാണ്‌ സംഭവം. തിരുവനന്തപുരം ഈഞ്ചക്കലില്‍ അഞ്‌ജു ഇലക്ട്രിക്കല്‍ എന്ന സ്ഥാപനം നടത്തുന്ന ശ്യാം ,സുഹൃത്ത്‌ നജീബ്‌ എന്നിവരെയാണ്‌ വനം വകുപ്പുദ്യോഗസ്ഥന്‍ ഉള്‍പ്പെടയുളളവര്‍ ആക്രമിച്ചത്‌.ഇവരെ കയ്യേറ്റം ചെയ്യുകയും വസ്‌ത്രങ്ങള്‍ വലിച്ചുകൂറി മര്‍ദ്ദിക്കകുയും ചെയ്‌തു.2022 മാര്‍ച്ച 13 ഞായറാഴ്‌ച വൈകിട്ട്‌ നാലുമണിയോടെയാണ്‌ സംഭവം

കടക്കല്‍ സ്വദേശിയായ ശ്യാമും സുഹൃത്തുക്കളും ഉച്ചക്ക്‌ ഭക്ഷണം കഴിച്ചശേഷം ഡാലിയിലെ കുളത്തില്‍ കുളിക്കാനും ഉല്ലസിക്കാനുമാണ്‌ ഇവിടെയെത്തിയത്‌. രണ്ടരയോടെ സ്ഥലത്തെത്തിയ സംഘം ഡാലിയിലെ കുളത്തില്‍ കുളിക്കാനിറങ്ങി . നിരവധിപ്പേര്‍ അപ്പോള്‍ അ്‌വിടെ കുളിക്കുന്നുണ്ടായിരുന്നു. കുളികഴിഞ്ഞ്‌ ഇരുവരും കരക്ക്‌ കയറുന്നതിനിടെയാണ്‌ നാലുപേരടങ്ങുന്ന സംഘം ഇവരെ സമീപിക്കുന്നത്‌ . കുളക്കടവിലെത്തിയ സംഘം ഇവരുടെ വീഡിയോ എടുക്കാനും കുളക്കരയില്‍ വച്ച ബാഗും മറ്റും പരിശോധിക്കാനും തുടങ്ങി .

ഇവര്‍ ബാഗ്‌ തട്ടിയെടുക്കാന്‍ വന്നവരാണെന്നാണ്‌ ആദ്യം കരുതുിയതെന്ന്‌ ശ്യാം പറഞ്ഞു. എന്നാല്‍ പിന്നീടാണ് അറിയുന്നത്‌ ഇവര്‍ കടവിലേക്ക്‌ വന്നവഴി മദ്യപിച്ചുകൊണ്ടിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വീഡിയോ പിടിച്ചതായി ഉണ്ടായ സംശയത്തെ തുടര്‍ന്നാണ് ഇവര്‍ ആക്രമിക്കാനെത്തിയതെന്ന്‌. ആക്രമണത്തിനിടെ ഇവരുടെ വസ്‌ത്രം വലിച്ചുകീറുകയും ഫോണ്‍ വെളളത്തിലെറിയുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന്‌ ശ്യാം കടക്കല്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →