മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ: മോചന ശ്രമം തുടങ്ങി സർക്കാർ

കൊച്ചി: ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ.പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ.

കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സീഷെൽസ് പൊലീസ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം