റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹണിട്രാപ്പ്‌ : യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

March 12, 2022 - 10:10 am

കൊച്ചി : ആലപ്പുഴ അരൂക്കുറ്റിയില്‍ നാലുമാസം മുമ്പ്‌ വ്യവസായി ജീവനൊടുക്കിയ സംഭവത്തിന്‌ പിന്നില്‍ ഹണിട്രാപ്പെന്ന്‌ പോലീസ്‌. എറണാകുളം സ്വദേശിനി അടക്കം മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂര്‍ വാടാനപ്പളളി സ്വദേശി സജീര്‍, എറണാകുളം രാമേശ്വരം സ്വദേശിനി സോന എന്നുവിളിക്കുന്ന റുക്‌സാന, തൃശൂര്‍ ചേര്‍പ്പ്‌ സ്വദേശി അംബാജി എന്നിവരാണ്‌ അറസ്റ്റിലായത്‌.

അരൂക്കുറ്റിയില്‍ നാലുമാസം മുമ്പ്‌ ജീവനൊടുക്കിയ നാസറിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ പിടിയലായത്‌. സജീറും റുക്‌സാനയും ചെര്‍ന്ന്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നാസറില്‍ നിന്നും നേരത്ത പെണം കൈപ്പറ്റിയിട്ടുണ്ട്‌. പിന്നീട്‌ ഇരുവരും ചേര്‍ന്ന്‌ നാസറിനെ ഹണിട്രാപ്പില്‍ പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.നാസറിന്റെ വീട്ടിലെത്തിയ റുക്‌സാന ഒറ്റക്ക്‌ വീട്ടിനുളളിലേക്ക്‌ കയറുകയും പിന്നാലെയെത്തിയ നജീര്‍ ബഹളം വച്ച്‌ 100 പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും തട്ടിയെടുക്കകുയായിരുന്നു.

തൃശൂരില്‍ സ്വര്‍ണത്തിന്റെ ഇടപാട്‌ നടത്തുന്ന അംബാജിക്കാണ്‌ സ്വര്‍ണം വിറ്റത്‌. ഒരാഴ്‌ചക്കുശേഷം ഇവര്‍ വീണ്ടും എത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരെ വിവരം അറിയിക്കുമെന്നും കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തി മടങ്ങുകയായിരുന്നു. ഇതിനുശേഷമാണ്‌ നാസര്‍ ജീവനൊടുക്കിയത്‌. മരണത്തെ തുടര്‍ന്ന്‌ പ്രതികള്‍ മൊബൈല്‍ ഫോണ്‌ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ ഒളിവില്‍ കഴിയുകയായിരുന്നു. ചേര്‍ത്തല ഡിവൈഎസ്‌പി ടിബി വിജയന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ കേസന്വെഷിച്ചത്‌.എറണാകുളത്തെ വിവാദമായ ഹണിട്രപ്പ്‌ കേസിലെ പ്രതിയാണ്‌ റുക്‌സാന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *