അയൽവാസിയെ കുത്തിക്കൊന്നു

കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിനെ അയൽവാസി കുത്തിക്കൊന്നു . കൊല്ലം കടയ്ക്കൽ കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോൺസൺ (41 )ആണ് കൊല്ലപ്പെട്ടത് .2022 മാർച്ച 11ന് രാത്രിയിലാണ് സംഭവം. അയൽവാസി കൂടിയായ ബാബുവാണ് ജോൺസനെ കൊന്നത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോൺസന്റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോൺസൺ ഇത് ചോദ്യം ചെയ്തു.

രാത്രി മദ്യപിച്ച് ജോൺസന്റെ വീട്ടിലെത്തിയ ബാബു ജോൺസനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തിൽ കലാശിച്ചത്. സംഭവത്തിനു പിന്നാലെ ബാബു ഒളിവിൽ പോകാൻ ശ്രമിച്ചു. രാത്രി വൈകിയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സമീപത്തെ റബർ തോട്ടത്തിൽ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കി. ജോൺസണുമായുളള സംഘർഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ബാബുവിനെ കോടതി റിമാൻഡ് ചെയ്തു

Share
അഭിപ്രായം എഴുതാം