റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കലാകാരന്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ

March 9, 2022 - 8:22 pm

കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേക്കായി ചിത്ര-ശില്‍പ കലാകാരന്മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കായി അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലാവിദ്യാഭ്യാസം നേടിയവരോ മൂന്ന് ദിവസത്തില്‍ കുറയാത്ത അക്കാദമി ക്യാമ്പില്‍ പങ്കെടുത്തവരോ അല്ലെങ്കില്‍ കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷൂറന്‍സിലേയ്ക്ക് പരിഗണിക്കുന്നത്. അക്കാദമി വെബ്‌സൈറ്റില്‍ (www.lalithkala.org) ലഭ്യമായിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 20.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *