വയനാട്: ജില്ലാ ക്ഷീര സംഗമം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും

വയനാട്: ജില്ലാ ക്ഷീര സംഗമം തിങ്കളാഴ്ച മാനന്തവാടിയില്‍  ക്ഷീര വികസന – മൃഗസംരക്ഷണ  വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒ. ആര്‍ കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കര്‍ഷകര്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനുമായി സംഘടിപ്പിക്കുന്ന ക്ഷീര സംഗമത്തില്‍ ക്ഷീര മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനം, ക്ഷീര സംഘം, മികച്ച കര്‍ഷകന്‍, 15 വര്‍ഷം പൂര്‍ത്തീകരിച്ച സംഘം പ്രസിഡന്റുമാര്‍ എന്നിവരെ ആദരിക്കും. ചടങ്ങില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷീര വികസന വകുപ്പും, ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളും സംയുക്തമായി നടത്തുന്ന സംഗമത്തിന് മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘമാണ്  ആതിഥേയം വഹിക്കുന്നത്. ക്ഷീര സംഗമത്തിന്റെ ഭാഗമായി സെമിനാറുകള്‍, ശില്‍പ്പശാലകള്‍, കലാ മത്സരങ്ങള്‍, പ്രദര്‍ശന വിപണന മേള തുടങ്ങിയവയും സംഘടിപ്പിച്ചു വരുന്നു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →