എ.ടി.കെ. മോഹന്‍ ബഗാന് ജയം

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരേ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന് 1-0 ത്തിന്റെ ജയം. 19 കളികളില്‍നിന്നു 37 പോയിന്റ് നേടിയ എ.ടി.കെ. മോഹന്‍ ബഗാന്‍ രണ്ടാംസ്ഥാനത്താണ്. ഒന്നാംസ്ഥാനത്തുള്ള ജംഷഡ്പുര്‍ എഫ്.സിക്കും 37 പോയിന്റാണ്. അവര്‍ ഒരു മത്സരം കുറച്ചാണു കളിച്ചത്. ഒഡീഷ എഫ്.സിക്കെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ജംഷഡ്പുരിന് ഒന്നാംസ്ഥാനം ഉറപ്പിക്കാം. 20 കളികളില്‍നിന്ന് 20 പോയിന്റ് നേടിയ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →