ആര്യൻ ഖാനെതിരെ തെളിവില്ലെന്ന വാർത്തകൾ നിഷേധിച്ച് എൻസിബി

മുംബൈ: ആര്യൻ ഖാനെതിരെ തെളിവില്ലെന്ന വാർത്തകൾ നിഷേധിച്ച് എൻസിബി. അന്വേഷണം പുരോഗമിക്കുകയാണ്. ഇതു വരെ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ സഞ്ജയ്‌ സിങ് പറഞ്ഞു.

ലഹരിമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻഖാന് പങ്കില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കൊക്കയിൻ, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും പിടികൂടിയിരുന്നു. കേസിൽ അറസ്റ്റിലായ ആര്യൻഖാൻ ഒരു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. തുടർന്നാണ് ആര്യന് ജാമ്യം ലഭിച്ചത്. ബോളിവുഡ് നടിയും ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ് ആര്യൻഖാന് ജാമ്യം നിന്നത്. മുതിർന്ന അഭിഭാഷകനായ മുകൾ റോത്തഗിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →