കേരള പോലീസ് അക്കാഡമി ഡോഗ് സ്‌ക്വാഡ് സെന്ററിലെ ‘ഹണി’ വിടവാങ്ങി . രാഷ്ട്രപതി, പ്രധാനമന്ത്രി,ഗവര്‍ണര്‍ തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്‍രെ ഭാഗമായുളള വിവിഐപി പരിശോധന സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു ഹണി. പത്തുവര്‍ഷക്കാലത്തെ സര്‍വീസിനുശേഷമാണ് വിടവാങ്ങുന്നത്. വിരമിച്ച പോലീസ് ഡോഗുകളെ പാര്‍പ്പിക്കുന്ന റിട്ടയര്‍മെന്റ് സെന്ററായ വിശ്രാന്തിയിലായിരുന്നു ഹണി അവസാന സല്യൂട്ട് ഏറ്റുവാങ്ങിയത്. 2022 ഫെബ്രുവരി 26 രാവിലെ ബ്യൂഗിള്‍ മുഴക്കിയശേഷം ട്രെയിനിംഗ് ഐജി സേതുരാമന്‍ സല്യൂട്ട്‌നല്‍കി. അന്ത്യോപചാരമര്‍പ്പിച്ചു.
2012 ലാണ് ഹണി പോലീസ് സേനയുടെ ഭാഗമായത്. തൃശൂരിലെ പ്രമുഖ സ്വകാര്യ കെന്നലില്‍ നിന്നാണ് ലാബ്രഡോര്‍ ഇനത്തിലുളള ഹണിയെ പോലീസിനായി വാങ്ങിയത്. മാവോയിസ്‌റ്റ് സാന്നിദ്ധ്യമേഖലകളില്‍ ഡ്യൂട്ടിക്കായി ഹണിയെ നിയോഗിച്ചിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിക്കാവാവുന്ന പരിശീലനം നേടിയ ഹണിയെ നിരവധി പൊതുപരിപാടികളിലും യോഗങ്ങളിലും സുരക്ഷ ഉറപ്പാക്കാായി നിയോഗിച്ചിരുന്നു.