ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

കോട്ടയം: ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കേരളത്തെ കലാപഭൂമിയാക്കി വികസനത്തെ തടയാൻ ഇരുകൂട്ടരും ശ്രമിക്കുകയാണ്. കൊലപാതകങ്ങൾ നടത്തി ഭയം സൃഷ്ടിക്കാനും ശ്രമിക്കുന്നതായും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഉശിരരായ പാർട്ടി പ്രവർത്തകരെ നിങ്ങൾക്ക് കൊല്ലാനായേക്കാം. എന്നാൽ സിപിഎമ്മിനെ തോൽപിക്കാനാവില്ല. എൽഡിഎഫിന്റെ ജനപ്രീതിയും പ്രസക്തിയും വർദ്ധിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →