റഷ്യയെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംഗ്ടൺ : യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡൻ പറഞ്ഞു.

റഷ്യ സൈബർ ആക്രമണം നടത്തിയാൽ ഉചിതമായ മറുപടി നൽകും. യുഎസ് സൈന്യത്തെ യുക്രൈനിലേക്ക് അയക്കില്ല, സഖ്യ രാജ്യങ്ങളെ സംരക്ഷിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.

‘ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് പാ‍ർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്.

Share
അഭിപ്രായം എഴുതാം