കോഴിക്കോട്: ഭൂമികയ്യേറ്റം: 89 സെന്റ് സ്ഥലം തിരിച്ചുപിടിച്ച് മുക്കം നഗരസഭ

കോഴിക്കോട്: മുക്കം നഗരസഭയിൽ കയ്യേറിയ പുഴ പുറമ്പോക്ക് സ്ഥലം തിരിച്ചുപിടിച്ചു. നഗരസഭക്ക് അവകാശപ്പെട്ട 89 സെന്റ് സ്ഥലമാണ് നീലേശ്വരം വില്ലേജിലെ മനോളി കടവിന് സമീപം കയ്യേറിയതായി കണ്ടെത്തിയത്. 

കലക്ടർക്ക് ലഭിച്ച പരാതിയിൽ ഭൂരേഖ തഹസിൽദാർ പ്രത്യേക സർവേയറെ ചുമതലപ്പെടുത്തി ആണ് കയ്യേറ്റം സ്ഥിരീകരിച്ചത്. നഗരസഭാ കൗൺസിൽ യോഗം ചേർന്ന് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരസഭ സെക്രട്ടറിയുടെ മേൽനോട്ടത്തിലുള്ള സംഘം ഭൂമി അളന്നു തിട്ടപ്പെടുത്തി അതിർത്തി കല്ലുകളും നഗരസഭയുടെ ബോർഡും സ്ഥാപിച്ചു.

സ്ഥലത്ത് 48 റബർ മരങ്ങളും 178 കവുങ്ങുകളും ഏഴ് തേക്കുകളും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മരങ്ങൾ നമ്പർ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കും. സ്ഥലത്തുള്ള ഗ്രൗണ്ട് വോളിബോൾ ഗ്രൗണ്ട് ആയി നവീകരിക്കാനും പദ്ധതിയുണ്ട്. കുട്ടികൾക്കുള്ള പാർക്ക് എന്ന രീതിയിൽ ഭാവിയിൽ 30 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തും.

നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ റവന്യൂ ഇൻസ്പെക്ടർ പി സുരേഷ് ബാബു, ഓവർസിയർ ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ ടി അജിത്ത്, ക്ലർക്ക് സിജു തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →