സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നു അമിത് ഷാ

ന്യൂഡല്‍ഹി: ഏതു മതവിഭാഗക്കാരായാലും സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കര്‍ണാടകത്തിലെ ഹിജാബ് വിഷയത്തില്‍ കോടതിയുടെ തീര്‍പ്പ് അംഗീകരിക്കുമെന്നും ഷാ പറഞ്ഞു.ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷായുടെ പ്രതികരണം. ഇതാദ്യമായാണു ഹിജാബ് വിഷയത്തില്‍ അമിത് ഷാ പരസ്യ അഭിപ്രായപ്രകടനം നടത്തുന്നത്.

ഭരണഘടനാനുസൃതമായാണു രാജ്യം മുന്നോട്ടു പോകുന്നത്. ഹിജാബ് വിഷയത്തില്‍ കോടതിവിധി എന്തുതന്നെയായാലും അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സ്‌കൂള്‍ അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന ഡ്രസ് കോഡ് പാലിക്കാന്‍ വിദ്യാര്‍ഥികള്‍; അവര്‍ ഏതു മതക്കാരായാലും തയാറാകണമെന്നതാണ് വ്യക്തിപരമായി വിശ്വസിക്കുന്നത്- ഷാ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →