വാഷിങ്ടണ്‍: റഷ്യ ഉടന്‍ തന്നെ യുക്രൈനെ ആക്രമിച്ചേക്കുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ കടന്നുകയറ്റത്തിന്റെ സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അതു സംഭവിക്കാമെന്നും ബൈഡന്‍ പ്രതികരിച്ചു. റഷ്യയില്‍നിന്നുള്ള ഭീഷണി വളരെ അധികമാണ്.കാരണം റഷ്യ അവരുടെ െസെനികരെ നീക്കിയിട്ടില്ല. കൂടുതല്‍ സൈനികര്‍ വരുന്നുണ്ട്. റഷ്യയില്‍നിന്നുള്ള സൂചനകളെല്ലാം അവര്‍ യുക്രൈനെ ആക്രമിക്കാന്‍ തയാറായെന്നതിലേക്കാണ് എത്തുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ അതു സംഭവിക്കുമെന്നാണു തോന്നുന്നത് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യു.എസ്. പ്രസിഡന്റ് വ്യക്തമാക്കി.
റഷ്യ ഉടന്‍ തന്നെ യുക്രൈനെ ആക്രമിച്ചേക്കുമെന്ന് ജോ ബൈഡന്‍
