യുവതിയും കാമുകനും തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍; വിവാഹിതയായ യുവതിയും കാമുകനും ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കല്‍ റിജോ (26), സംഗീത(26) എന്നിവരെയാണ്‌ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഗീതയുടെ ഭര്‍ത്താവിന്‌ കേറ്ററിംഗ് ബിസിനസാണ്‌. ഇവിടുത്തെ ജോലിക്കാരനായിരുന്നു റിജോ. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.

തങ്ങളുടെ പ്രണയം ഭര്‍ത്താവ്‌ അറിഞ്ഞെന്ന്‌ യുവതിക്ക്‌ സംശയം തോന്നിയിരുന്നു. ഇതിനിടയിലാണ്‌ കഴിഞ്ഞ ദിവസം ഉച്ചക്ക്‌ ഇരുവരും തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്‌. 2022 ഫെബ്രുവരി 17 ന്‌ രാവിലെയാണ്‌ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →