എണ്ണ വില വര്‍ധന: എടിഎഫ് വില റെക്കോര്‍ഡില്‍

ന്യൂഡല്‍ഹി: രാജ്യാന്തര എണ്ണവിലയിലെ വര്‍ധനയ്ക്ക് അനുസൃതമായി നിരക്ക് 5.2 ശതമാനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ജെറ്റ് ഇന്ധന വില ഇന്ത്യയില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. ആഗോള എണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ ജെറ്റ് ഇന്ധനത്തിന്റെയോ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെയോ (എ.ടി.എഫ്.) വിലയിലെ നാലാമത്തെ വര്‍ധനയാണിത്. എന്നാല്‍ തുടര്‍ച്ചയായി 103-ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നതെന്നാണ് സൂചനകള്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം എ.ടി.എഫ്. വില കിലോലിറ്ററിന് 90,519.79 രൂപയായി. എ.ടി.എഫ്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. നവംബര്‍ രണ്ടാം പകുതിയിലും ഡിസംബര്‍ പകുതിയിലും രാജ്യാന്തര എണ്ണ വില ഇടിഞ്ഞിരുന്നു. അതിനുശേഷം, രാജ്യാന്തര നിരക്കുകള്‍ ദൃഢമായത് എ.ടി.എഫ്. വില വര്‍ധിപ്പിക്കാന്‍ കാരണമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →