അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മത്സരപരീക്ഷാ പരിശീലനം

February 15, 2022 - 3:51 pm

കാസർകോട്: ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ മത്സരപരീക്ഷാ പരിശീലന ക്ലാസ് ഓണ്‍ലൈനായി സംഘടിപ്പിക്കും. ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത എസ്എസ്എല്‍സിയും അതില്‍ കൂടുതലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ, തപാല്‍ – ഇമെയില്‍ വഴിയോ അപേക്ഷിക്കാം. അപേക്ഷയില്‍ വാട്‌സ്ആപ് നമ്പര്‍ ഉള്‍പ്പെടുത്തണം. അവസാന തീയതി ഫെബ്രുവരി 21 (തിങ്കള്‍). എല്ലാ ദിവസവും പരിശീലന പരിപാടിയില്‍ ഹാജരാകുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍ 0467 2209068


 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *