മൂന്നാർ: വന്യമൃഗങ്ങളുടെ കൊമ്പും ചന്ദനമുട്ടിയുമായി ഒരാൾ പോലീസ് പിടിയിൽ. കരടിപ്പാറ തെക്കേക്കുന്നേൽ ജോസ് (54) ആണ് 2022 ഫെബ്രുവരി 14 തിങ്കളാഴ്ച്ച രാത്രിയിൽ പിടിയിലായത്. പൊലിസിന്റെ നാർകോട്ടിക്‌സ് വിഭാഗം നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായിത്.
തിങ്കളാഴ്ച്ച വൈകിട്ട് ഇടുക്കി നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ ജി ലാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മിന്നൽ പരിശോധന. കരടിപ്പാറയിലുള്ള ജോസിന്റെ വീട്ടിൽ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. സന്ധ്യയോടെ വീട് വളഞ്ഞ് പത്തംഗ പ്രത്യേക ലഹരിവിരുദ്ധ സേന പരിശോധന നടത്തി. ലഹരിമരുന്ന് ഇല്ലായിരുന്നെങ്കിലും വരയാട്, മാൻ എന്നിവയുടെ കൊമ്പ്, ചെറിയ ചന്ദനമുട്ടികൾ എന്നിവ വീട്ടിൽ നിന്ന് കണ്ടെടുത്തു. വന്യജീവി സംരക്ഷണ നീയമത്തിന്റെ പരിധിയിൽ ആയതിനാൽ കേസ് വനം വകുപ്പിന് കൈമാറും

