കോഴിക്കോട്: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പ്രോജക്ട് ഫെയ്‌സ് രണ്ടില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച പുരപ്പുറ സോളാര്‍ പ്ലാന്റ് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കക്കോടി സെക്ഷനിലെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ സ്ഥാപിച്ച രണ്ട് കിലോ വാട്ട്‌സ് സോളാര്‍ പ്ലാന്റാണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ സൗരോര്‍ജ്ജ ഉത്പാദന ശേഷി 1,000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി സര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പദ്ധതിയാണ് സൗര പദ്ധതി.
ആദ്യ ഘട്ടത്തില്‍ സബ്‌സിഡി പുരപ്പുറ പദ്ധതി മാര്‍ച്ചിനകം 100 മെഗാവാട്ട് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൗര സബ്‌സിഡി പദ്ധതിയിലുള്‍പ്പെടുത്തി എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ 81 ഉപഭോക്താക്കളില്‍ നിന്നായി 341 കിലോ വാട്ട്‌സ് നിലയങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിച്ചു വരികയാണ്.
ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വെസ്റ്റ്ഹില്‍ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രജനി പി. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. വല്‍സല, എം. കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കക്കോടി ഇലക്ട്രിക്കല്‍ സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍ നന്ദി പറഞ്ഞു.