അടിമാലി: നേര്യമംഗലം വനമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുന്നതിന് ക്രിയാത്മക നടപടികളുടെ ഭാഗമായി അഞ്ചംഗ സംഘത്തെ വനംവകുപ്പ് നിയമിച്ചു. അഞ്ചാം മൈല്‍ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നുളള യുവാക്കളെയാണ് വാച്ചര്‍മാരായി നിയോഗിച്ചിട്ടുളളത്. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍ പെട്ടാല്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുക, പാതയില്‍ ചെറിയതോതിലുണ്ടാകുന്ന മാര്‍ഗ തടസങ്ങള്‍ നീക്കം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുക ഉള്‍പ്പടെയുളള കാര്യങ്ങളാണ് പ്രധാനമായും വാച്ചര്‍മാരുടെ ജോലി.
കഴിഞ്ഞ നാലുമാസം കൊണ്ട് 450 ടണ്‍ മാലിന്യമാണ് നേര്യമംഗലം മുതല്‍ വാളറ വരെയുളള പാതയോരത്തുനിന്ന് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘചനകളുടെ സഹായത്തോടെ ശേഖരിക്കാനായത്. ഇത് കണക്കിലെടുത്താണ് മാലിന്യ നിക്ഷേപം കുറക്കുക എന്ന ലക്ഷ്യ്‌ത്തോടെ വാച്ചര്‍മാരെ നിയമിച്ചിട്ടുളളത്. ഇവര്‍ക്ക് പ്രത്യേക യൂണിഫോറം തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും വനംവകുപ്പ് നല്‍കിയിട്ടുണ്ട്.

