തൃശ്ശൂർ: കൊടകര ഗ്രാമ പഞ്ചായത്തില്‍ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്തിലെ 19 അങ്കണവാടികളിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് തൃശൂര്‍ റൂറല്‍ വനിത സെല്‍ എസ്‌ഐ വിനയ എന്‍ എ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുമായി സ്‌പോര്‍ട്‌സ് കൂട്ടായ്മയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇ ജി രതീഷ്, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന സത്യന്‍, ദിവ്യ ഷിജു, കൊടകര എസ് ഐ ഷാജന്‍, ജനമൈത്രി പോലീസ് ജ്യോതി ലക്ഷ്മി, പിങ്ക് പോലീസ് ഷൈല, എന്നിവര്‍ പങ്കെടുത്തു.
തൃശ്ശൂർ: കൊടകര പഞ്ചായത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നു
