ഗുര്‍മീത് റാം റഹിം സിങ്ങിന് 21 ദിവസത്തെ പരോള്‍

ചണ്ഡീഗഡ്: ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് 21 ദിവസത്തെ പരോള്‍ അനുവദിച്ചു.ആത്മീയാചാര്യനായ ഗുര്‍മീത് 2017 ഓഗസ്റ്റ് മുതല്‍ റോത്തകിലെ സുനരിയ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ രാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ശിഷ്യകളെ ലൈംഗിക പീഡിപ്പിച്ച കേസിലുമാണു ഗുര്‍മീത് ശിക്ഷിക്കപ്പെട്ടത്. ഗുരുഗ്രാമിലെ ഫാം ഹൗസില്‍ ഹരിയാന പോലീസിന്റെ കാവലിലായിരിക്കും ഗുര്‍മീതിന്റെ താമസം. ആശ്രമം സന്ദര്‍ശിക്കാനോ പൊതു പരിപാടികള്‍ സംഘടിപ്പിക്കാനോ ഗുര്‍മീതിനെ വിലക്കി. കഴിഞ്ഞ വര്‍ഷം മേയില്‍ അദ്ദേഹത്തിന് അസുഖബാധിതയായ മാതാവിനെ കാണാന്‍ ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →