പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് വർഷം മുമ്പ് ആക്രമണത്തിനിരയായ സിപിഎം പ്രവർത്തകൻ ചികിത്സയിലിരിക്കെ മരിച്ചു ചീരക്കുഴി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായിരുന്ന ആർ. വാസുവാണ് മരിച്ചത്.
2017 ഫെബ്രുവരി 11 ന് രാവിലെ വാസുവിനെ കുണ്ടുകാട് പാർട്ടി ഓഫീസിൽ കയറി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടു കൊണ്ട വാസുവിന് ചികിത്സയിലിരിക്കെ വൃക്കരോഗവും ബാധിച്ചു. ഇന്നലെ രാത്രിയിലാണ് മരണം. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ തുടങ്ങിയിട്ടില്ല

