അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ്‌നടത്തിപ്പനുളള ചെലവുകള്‍ വാഗ്‌ദനം ചെയ്‌ത്‌ നടന്‍ മമ്മുട്ടി

പാലക്കാട്‌ : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന്‌ കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റെ കുടുംബത്തിന്‌ കേസ്‌ നടത്തിപ്പിനായി സഹായം വാഗ്‌ദാനം ചെയ്‌ത്‌ നടന്‍ മമ്മുട്ടി. ഇക്കാര്യം മമ്മുട്ടിയുടെ ഓഫീസില്‍ നിന്ന്‌ ഫോണില്‍ വിളിച്ചപറഞ്ഞതായി മധുവിന്റെ സഹോദരി സരസു. കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത്‌ ചെയ്യാമെന്നും ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ വീട്ടില്‍ താമസിക്കാതെ എത്തുമെന്നും പറഞ്ഞതായി സരസു അറിയിച്ചു. മമ്മുക്ക നേരിട്ട്‌ വിളിച്ചതായും കേസിനെക്കുറിച്ച്‌ മമ്മുക്ക നിയമ മന്ത്രിയോട്‌ സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞു

അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന്‌ കാട്ടി മധുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മറ്റുളള കാര്യങ്ങല്‍ ആദിവാസി സംഘടനകളുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →