റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഖിലേഷ് യാദവിനെ നേരിടുക കേന്ദ്ര മന്ത്രിയും മുലായത്തിന്റെ മുന്‍ അനുയായിയുമായ എസ് പി സിങ്

January 31, 2022 - 10:07 pm

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി എസ് പി സിങ് ബാഗെല്‍ യുപി പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിന്റെ എതിരാളി. യുപി മുന്‍മുഖ്യമന്ത്രിയും എസ് പി നേതാവുമായ മുലായം സിങ്ങിന്റെ അടുത്ത അനുയായിയായിരുന്നു എസ് പി ബാഗെല്‍. ഇപ്പോള്‍ ആഗ്രയില്‍നിന്നുള്ള ബിജെപി എംപിയാണ് ബാഗെല്‍. അഖിലേഷ് യാദവ് കര്‍ഹാലില്‍ ആദ്യമായി മല്‍സരിച്ചപ്പോള്‍ ബാഗെലായിരുന്നു എതിരാളി. കര്‍ഹാലില്‍ ബിജെപിക്കുവേണ്ടി ആര് മല്‍സരിച്ചാലും തോല്‍ക്കുമെന്ന് അഖിലേഷ് പറഞ്ഞു.ബാഗെല്‍ അഖിലേഷിന്റെ ഭാര്യക്കുമെതിരേ മല്‍സിരിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം തോല്‍ക്കുകയും ചെയ്തു. നരേന്ദ്ര മോദി കാബിനറ്റില്‍ കേന്ദ്ര നിയമ സഹമന്ത്രിയാണ് ബാഗെല്‍. അഖിലേഷിനെതിരേ മല്‍സരിക്കാന്‍ തിരഞ്ഞെടുത്തതില്‍ താന്‍ സംതൃപ്തനാണെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *