റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറ്റിക്കാട്ടില്‍ വലിച്ചറിഞ്ഞ നിലയില്‍ ഭ്രൂണം : യുവതിക്കെതിരെ കേസെടുത്തു

January 31, 2022 - 10:21 am

വലിയ തുറ: കുറ്റിക്കാട്ടിനുളളില്‍ വലിച്ചെറിഞ്ഞ നിലയില്‍ ഭ്രൂമം കാണപ്പെട്ട സംഭവത്തില്‍ യുവതിക്കെതിരെ പോലീസ്‌ കേസെടുത്തു. 2022 ജനുവരി 28വെളളിയാഴ്‌ച വൈകിട്ടാണ്‌ വലിയതുറ കടല്‍പാലത്തിന്‌ സമീപത്തുളള തുറമുഖ വകുപ്പിന്റെ ഗോഡൗണ്‍ പരിസരത്ത്‌ കുറ്റിക്കാട്ടില്‍ ഭ്രൂമം കാണപ്പെട്ടത്‌.

മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയ ഭ്രൂണം ഡോക്ടര്‍മാര്‍ പരിശോധനക്ക്‌ വിധേയമാക്കി. ആറുമാസത്തോളം വളര്‍ച്ചയുളള ഭ്രൂണമാണ്‌ കണ്ടെത്തിയത്‌. തുറമുഖ വകുപ്പിന്റെ ഗോഡൗമിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 25 വയസ്‌ പ്രായമുളള യുവതിയാണ്‌ ഭ്രൂണം ഉപേക്ഷിച്ചതെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന്‌ ഇവരെ തൈക്കാട്‌ ഗവ. ആശുപത്രിയിലേക്ക്‌ മാറ്റി

ഭര്‍ത്താവ്‌ ഉപേക്ഷിച്ച യുവതി മാസങ്ങളായി തുറമുഖ വകുപ്പിന്റെ ഗോഡൗമിലാണ്‌ കഴിയുന്നത്‌.ഇവരുടെമൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂയെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *