അന്യസംസ്ഥാന തൊഴിലാളിയെ തേയിലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂന്നാര്‍: അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനി മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ്‌ ജീവനക്കാരനും ജാര്‍ഖണ്ഡ്‌ സ്വദേശിയുമായ ഷാരോണ്‍ സോയി(28)യുടെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.കൊലപാതകമാണെന്നാണ്‌ പ്രഥമിക നിഗമനം. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാതായി. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയതാണെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന.

2022 ജനുവരി 25ന്‌ വൈകുന്നേരം മൂന്നോടെയാണ്‌ മൃതദേഹം കണ്ടത്‌. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡര്‍ലാങ്ക്‌(31), വിബോയി ചാബിയ(29) എന്നിവരെയാണ്‌ കാണാതായത്‌. എസ്‌റ്റേറ്റ്‌ തൊഴിലാളികളായ സഹപ്രവര്‍ത്തകരുമായി കൊല്ലപ്പെട്ട ഷാരോണും കാണാതായ രണ്ടുപേരും 23ന്‌ രാത്രി മദ്യപിച്ച്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയിലാണ്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്‌.

പിന്നീട്‌ മൂന്നുപേരെയും കണാതാവുകയായിരുന്നു. എസ്‌റ്റേറ്റില്‍ കുടുംബമായാണ്‌ ഷാരോണ്‍ താമസിച്ചിരുന്നത്‌. ഭാര്യ കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്നു. ഇയാളെ കാണാനില്ലെന്ന്‌ ഇന്നലെ കമ്പനി അധികൃതര്‍ മൂന്നാര്‍ പോലീസില്‍ പരാതി ന്‍കിയിരുന്നു. തുടര്‍ന്ന പോലീസ്‌ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍ സ്ഥല്‌ത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി മാറ്റും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →