
അന്യസംസ്ഥാന തൊഴിലാളിയെ തേയിലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്നാര്‍: അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനി മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ് ജീവനക്കാരനും ജാര്‍ഖണ്ഡ് സ്വദേശിയുമായ ഷാരോണ്‍ സോയി(28)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനം. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാതായി. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയതാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. …