റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: പ്രതിരോധ സുരക്ഷാ സേനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം

January 26, 2022 - 4:15 pm

കണ്ണൂർ: പ്രതിരോധ സുരക്ഷാ സേനയുടെ  നേതൃത്വത്തില്‍ സേനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ട്രൈ സര്‍വീസ് വീര നാരികള്‍ ഗാലന്‍ട്രി അവാര്‍ഡ് ജേതാക്കളേയും അനുമോദിക്കുന്നതിനായി മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഡി എസ് സി സെന്റര്‍ മേധാവി പുഷ്‌പേന്ദ്ര ജിന്‍ക്വാന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി എസ് സി സെന്ററില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനും മറ്റു റാങ്കുകളില്‍പ്പെട്ട ഒമ്പത് പേരും അടങ്ങുന്ന 10 മോട്ടോര്‍ സൈക്ലിസ്റ്റുകളുള്ള രണ്ട് ടീമുകള്‍ വീതം തലശ്ശേരിയിലേക്കും തളിപ്പറമ്പിലേക്കും നീങ്ങി. 1971 ലെ ഇന്ത്യാ – പാക് യുദ്ധത്തിലെ ആറ് വീര നാരികള്‍ യുദ്ധ വിധവകള്‍ എന്നിവരെ തലശ്ശേരിയിലും തളിപ്പറമ്പിലും വച്ച് ആദരിച്ചു.  ശൗര്യ ചക്ര അവാര്‍ഡ് ജേതാവ് പി വി മനീഷ് റാലിയില്‍ പങ്കെടുത്തു.  ആറ് ഗാലന്‍ട്രി അവാര്‍ഡ് ജേതാക്കളേയും ഒരു വീര നാരിയെയും ഡിഎസ് സി സെന്റര്‍ ചടങ്ങില്‍ ആദരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *