റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: 73-ാംമത് റിപ്പബ്ലിക് ദിനാഘോഷം 26ന്: മന്ത്രി അഡ്വ. ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തും

January 24, 2022 - 10:23 pm

പത്തനംതിട്ട: ഭാരതത്തിന്റെ 73-ാമത്  റിപ്പബ്ലിക്ദിനം  ജില്ലാ ആസ്ഥാനത്ത് 26 ന് നടക്കും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 26ന് രാവിലെ 8.30ന് സെറിമോണിയല്‍ പരേഡിന്റെ ചടങ്ങുകള്‍ ആരംഭിക്കും.  9ന് മുഖ്യാതിഥിയായ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15ന് മുഖ്യാതിഥി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. 9.20ന് ദേശീയഗാനത്തോടെ പരേഡ് ചടങ്ങുകള്‍ അവാസാനിക്കും.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷപരിപാടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്ക് പരേഡുമായി ബന്ധപ്പെട്ട് മാര്‍ച്ച് പാസ്റ്റ്, സമ്മാന ദാനം എന്നിവ ഉണ്ടായിരിക്കില്ല. ക്ഷണിതാക്കളുടെ എണ്ണം കുറച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേഡിയത്തിന്റെ കവാടത്തില്‍ ക്രമീകരിച്ചിരിക്കുന്ന തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയമാകുകയും കൈകള്‍ അണുവിമുക്തമാക്കുകയും കോവിഡ് പ്രൊട്ടോകോള്‍ കൃത്യമായി പാലിക്കുകയും വേണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *