റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലക്കേസ്‌ പ്രതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

January 21, 2022 - 9:30 am

പാലക്കാട്‌: പാലക്കാട്‌ മാത്തൂരില്‍ കൊലക്കേസ്‌ പ്രതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി . മാത്തൂര്‍ കൂമന്‍കാട്ട്‌ സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ്‌ അഴുകിയ നിലയില്‍ കണ്ടെത്തിയതെന്ന്‌ പോലീസ്‌ സംശയിക്കുന്നു. ഷൈജുവിന്റെ വീട്ടിനുളളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്‌ . മാത്തൂരില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ ഷൈജു.

കേസില്‍ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാളെ ആരും കണ്ടിട്ടില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌. മൃതദേഹം അഴുകി ദ്രവിച്ച നിലയിലാണ്‌. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *