മുംബൈ: നാവികസേനയുടെ കപ്പലില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പലില്‍ പൊട്ടിത്തെറിയുണ്ടായതായി പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ കപ്പലിലെ ജീവനക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവെന്നും ഉടന്‍ തന്നെ സാഹചര്യം നിയന്ത്രണവിധേയമാക്കിയെന്നും അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കപ്പലില്‍ സംഭവിച്ചത് എന്താണെന്ന് വിശദമായി മനസിലാക്കാന്‍ ബോര്‍ഡ് ഓഫ് ഇന്‍ക്വയറി രൂപീകരിച്ചു. ബേസ് പോര്‍ട്ടിലേക്ക് മടങ്ങവേയാണ് കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. ഇന്ത്യന്‍ നാവികസേനയുടെ അഞ്ച് രജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളില്‍ നാലാമത്തേതാണ്