പ്രസവ വാര്‍ഡില്ലാത്ത താലൂക്ക്‌ ആശുപത്രി: ലജ്ജയില്ലേയെന്ന്‌ ഹൈക്കോടതി

പീരുമേട്‌: കേരളം ആരോഗ്യമേഖലയില്‍ ഒന്നാമതെന്ന്‌ സര്‍ക്കാര്‍. പ്രസവവാര്‍ഡില്ലാത്ത താലൂക്ക് ആശുപത്രി. പറയാന്‍ ലജ്ജയില്ലേയെന്ന്‌ ഹൈക്കോടതി. ആധുനീക സജ്ജീകരണങ്ങളോടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാലഘട്ടത്തില്‍ ഇത്‌ പറയിപ്പിക്കേണ്ടതുണ്ടോയെന്ന്‌ ജസ്‌റ്റീസ്‌ എന്‍ നാഗേഷ്‌ വാക്കാല്‍ ചോദിച്ചു.

ഇടുക്കി ജില്ലയിലെ പീരുമേട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തീയേറ്റരും വേണമെന്ന വീരുമേട്‌ സ്വദേശി ടിഎ ആസാദിന്റെ ഹര്‍ജിയാണ്‌ സിംഗിള്‍ ബെഞ്ച്‌ പരിഗണിച്ചത്‌. നേരത്തെ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ഹര്‍ജി പരിഗണിക്കാന്‍ 2022 ജനുവരി 18ലേക്ക്‌ മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →