റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂളുകളില്‍ ഭഗവത്‌ഗീത പാഠ്യവിഷയമാക്കും: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍

January 12, 2022 - 8:06 am

ചണ്ഡീഗഡ്‌ : അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഹൈന്ദവ പുണ്യഗ്രന്ഥമായ ഭഗവത്‌ഗീത പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള നടപടികളുമായി ഹരിയാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന്‌ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ . അന്താരാഷ്ട്രഗീത ഉത്സവത്തോട്‌ അനുബന്ധിച്ച്‌ കുരുക്ഷേത്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം .

ഇതിനായി ആത്മീയ ആചാര്യന്മാരുമായും ഹിന്ദുസംഘടനകളുമായും ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചുവരികയാണന്ന്‌ അദ്ദേഹം പറഞ്ഞു. മോറല്‍സയന്‍സില്‍ ഉള്‍പ്പെടുത്തിയാണ്‌ ഭഗവത്‌ഗീത പഠിപ്പിക്കുന്നത്‌. അഞ്ചുമുതല്‍ ഏഴുവരെയുളള ക്ലാസുകളിലാണ്‌ ഗീത പഠനവിഷയമാവുക. ഗീതയില ശ്ലോകങ്ങള്‍ ചൊല്ലാനാവും പ്രധാനമായും പഠിപ്പിക്കുക. ഇതിനുപുറമേ ഇതുമായി ബന്ധപ്പെട്ട കഥകളും പഠിപ്പിക്കും. ഇതിനായുളള പാഠപുസ്‌തകം തയാറാക്കാനുളള ശ്രമത്തിലാണ്‌ കഴിഞ്ഞ നാലുവര്‍ഷമായി എല്‍സിആര്‍ടിസി. ഇതിനുപുറമേ ആത്മീയക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *